Sunday, June 15, 2025
23.2 C
Irinjālakuda

ഇരിങ്ങാലക്കുട തൃപ്രയാര്‍ റൂട്ടിലെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം യോഗത്തില്‍ തീരുമാനമായില്ല അടുത്തയോഗം 12ന് ശേഷം

ഇരിങ്ങാലക്കുട: ത്യപ്രയാര്‍ കാട്ടൂര്‍ റൂട്ടില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി പോലീസ് വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷ്‌കുമാറിന്റെയും സബ് ഇന്‍സ്പെക്ടര്‍ അരിസ്റ്റേറ്റിട്ടിലിന്റെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഓഫിസില്‍ നടത്തിയ യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. ജോ. ആര്‍.ടി.ഒ., ഇരിങ്ങാലക്കുട പോലീസ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി 12ന് ശേഷം അടുത്ത യോഗം ചേരും.തൃപ്രയാറില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് 50 മിനിറ്റാണ് മോട്ടോര്‍ വാഹനവകുപ്പ് സമയം അനുവദിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ ഓടുന്ന ബസ്സുകളില്‍ 20 മിനിറ്റിലധികം ഹാള്‍ട്ടുള്ളവയ്ക്ക് ഠാണ വരെ സര്‍വ്വീസ് നടത്തണമെന്നാണ് ആര്‍.ടി.ഒ. ഉത്തരവ്. എന്നാല്‍ 20 മിനിറ്റിലധികം ഹാള്‍ട്ടുള്ള ബസ്സുകള്‍ ഠാണാവിലേക്ക് പോകാതെ ട്രിപ്പുകള്‍ അവസാനിപ്പിക്കുകയാണ്. ഇതിനെതിരെ ബസ്സുടമകളില്‍ ഒരു വിഭാഗം എതിരാണ്. 20 മിനിറ്റിലധികം ഹാള്‍ട്ടുള്ള ബസ്സുകള്‍ ഠാണാവിലേക്ക് പോകാതെ ട്രിപ്പുകള്‍ അവസാനിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യം.

Hot this week

അഹമ്മദാബാദ് വിമാന ദുരന്തം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും...

കളഞ്ഞു കിട്ടിയ പണവും പേഴ്സും തിരികെ നൽകി

തിരുത്തിപറമ്പ് വെള്ളാം ചിറ റോഡിൽ കളഞ്ഞു കിട്ടിയ 13120 രൂപയും മറ്റു...

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ...

ബസ് യാത്രക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട : 06-06-2025 തിയ്യതി ഉച്ചക്ക് 12.40 മണിക്ക് തൃശ്ശൂർ കൊടുങ്ങല്ലൂർ...

Topics

ഓൺ ലൈൻ തട്ടിപ്പിലെ പ്രതി റിമാന്റിലേക്ക്, അറസ്റ്റ് ചെയ്തത് ഹിമാചൽ പ്രദേശിൽ നിന്ന്.

മതിലകം സി.കെ. വളവ് സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ നജുമ ബീവി അബ്ദുൾ...

നൈജു ജോസഫ് ഊക്കൻ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌.

കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ. നൈജു ജോസഫ്...

ഇരട്ടക്കൊലയാളി മരിച്ച നിലയിൽ

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി....
spot_img

Related Articles

Popular Categories

spot_imgspot_img