Friday, June 19, 2026
23.6 C
Irinjālakuda

പ്രവേശനോത്സവം ജാഗ്രതയോടെയും കാര്യക്ഷമതയോടെയും വർണ്ണാഭമായ് നടത്തണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ജൂൺ 1 മുതൽ ആരംഭിക്കുന്ന പുതിയ അദ്ധ്യയന വർഷത്തിൽ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായ ആസൂത്രണമൊരുക്കി വിദ്യാലയങ്ങൾ തുറക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത മണ്ഡലത്തിലെ ജനപ്രതിനിധികൾ , വിദ്യാഭ്യാസ ഓഫീസർമാർ , പ്രിൻസിപ്പിൾമാർ , പ്രധാന അദ്ധ്യാപകർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .യോഗത്തിൽ ആർ.ഡി.ഡി. അബ്ദുൾ കരീം, ഡി.ഡി.ഇ. മദനമോഹൻ ടി.വി, ഡി.ഇ ഒ . സുരേഷ് എൻ.ഡി എന്നിവർ മുന്നൊരുക്കങ്ങൾ നടത്തേണ്ടതിനെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സീമ പ്രേംരാജ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എസ് ധനീഷ്, ലതാ സഹദേവൻ എന്നിവരും വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ , പ്രധാന അദ്ധ്യാപകർ എന്നിവരും നിർദേശങ്ങൾ സമർപ്പിച്ചു.കോവിഡ് കാലഘട്ടത്തിൽ നടത്തിയ ഇടപെടലുകൾ തുടർന്നും ഉണ്ടാകണമെന്നും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, എല്ലാ വിദ്യാലയങ്ങളിലും ഭിന്നശേഷി കരുതൽ ഉണ്ടാകണമെന്നും, 12-17 വയസ്സ് വരെയുള്ള കുട്ടികളുടെ വാക്സിനേഷൻ 100% ആക്കണമെന്നും, കെട്ടിടങ്ങളുടെ ഫിറ്റ്നസ്സിൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകരുതെന്നും, പണി പൂർത്തീകരിക്കാനുള്ള വിദ്യാലയങ്ങളിൽ അടിയന്തിരമായി പണികൾ പൂർത്തികരിക്കണമെന്നും, ജൂൺ 1 ന് മുമ്പ് വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകൾ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തണമെന്നും പ്രവേശനോത്സവം വർണ്ണാഭമായി നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img