Sunday, July 13, 2025
28.8 C
Irinjālakuda

ഇരിങ്ങാലക്കുടയിൽ വഴുതന വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് (NBPGR), കേരള കാർഷിക സർവ്വകലാശാല എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ വഴുതന ഇനങ്ങളുടെ ഒരു പ്രദർശന ഉദ്യാനം സജ്ജമാക്കുന്നു. ഇതിന്റെ ഭാഗമായി കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വഴുതന വൈവിദ്ധ്യ ഉദ്യാനം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഉദരരോഗങ്ങൾക്ക് സിദ്ധൌഷധം എന്ന് ഭക്തർ നിരൂപിച്ചുപോരുന്ന കൂടൽമാണിക്യ ക്ഷേത്രത്തിലെ വഴുതനങ്ങാ നിവേദ്യം പ്രസിദ്ധമാണല്ലോ. വിവിധ വകുപ്പുകളുടെ സമ്പൂർണ്ണ സഹകരണത്തോടെ വഴുതനയിലെ ജൈവവൈവിധ്യം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ക്ഷേത്രത്തിലെ വഴിപാടിനും, അന്നദാനത്തിനും ആവശ്യമായ പച്ചക്കറികൾക്കായി ലഭ്യമായ സ്ഥലങ്ങളിലാകെ തന്നെ സുരക്ഷിത മാർഗങ്ങൾ അനുവർത്തിച്ചു കൊണ്ടുള്ള പച്ചക്കറി കൃഷി ആരംഭിക്കുന്നതിനും പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നു.പദ്ധതിയുടെ ഉദ്ഘാടനം കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോന് വഴുതന തൈ നൽകിക്കൊണ്ട് നിർവഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കൃഷി അസിസ്റ്റൻറ് ഡയറക്ടർ മിനി എസ് , കേരള കാർഷിക സർവ്വകലാശാലയിലെ ഡോ. സ്മിത ബേബി , ഡോ. സുമ, ദേവസ്വം ഭരണസമിതി അംഗം അഡ്വ. അജയകുമാർ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുഗീത എം തുടങ്ങിയവർ സംസാരിച്ചു.0People reached0Engagements–Distribution scoreBoost postLikeCommentShare

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img