Monday, November 17, 2025
26.9 C
Irinjālakuda

ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും ഫയല്‍ കാണാതാവുന്ന സംഭവം രൂക്ഷ വിമര്‍ശനവുമായി കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍

ഇരിങ്ങാലക്കുട: നഗരസഭയില്‍ നിന്നും ഫയല്‍ കാണാതാവുന്ന സംഭവം രൂക്ഷ വിമര്‍ശനവുമായി കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍, വിമര്‍ശനം ശരിവെച്ച് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി. 2016-2017 കാലഘട്ടത്തില്‍ ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവ്യത്തിക്ക് മുന്‍കൂര്‍ നല്‍കി പണം ക്രമവല്‍ക്കരിക്കുന്നതു സംബന്ധിച്ച് അജണ്ടയാണ് അംഗങ്ങളുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലുകളും, വൗച്ചറുകളും അക്കൗണ്ട് സെക്ഷനില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അജണ്ടയില്‍ സൂചിപ്പിച്ചിരുന്നു. തടര്‍ന്നാണ് നഗരസഭയുടെ മാത്രമല്ല സ്വകാര്യ വ്യക്തികള്‍ നഗരസഭയില്‍ സമര്‍പ്പിക്കുന്ന ഫയലുകള്‍ പലതും നഷ്ടപ്പെടുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. അംഗങ്ങളുടെ വിമര്‍ശനം ഉള്‍കൊണ്ട ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഫയലുകള്‍ നഷ്ടപ്പെടുന്ന സംഭവം ആവര്‍ത്തിക്കരുതെന്നും, പൊതുജനങ്ങളുടെ കയ്യില്‍ രശിതിയുള്ള ഫയലുകള്‍ നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. മഴക്കാല പൂര്‍വ്വ ശൂചീകരണത്തിന്റെ ഭാഗമായി നഗരസഭ പ്രദേശത്തെ പരമ്പരാഗത ജലസ്രോതസ്സുകളും, തോടുകളും, ശൂചീകരിക്കാന്‍ നേത്യത്വം നല്‍കണമെന്ന് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. നഗരസഭ പ്രദേശത്തെ പല പരമ്പരാഗത തോടുകളും ഇപ്പോള്‍ കാണാനില്ലാത്ത അവസ്ഥയിലാണ്. ഇത്തരം തോടുകള്‍ കണ്ടെത്തി നഗരസഭ ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ തോടുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ പറമ്പിലുണ്ടായിരുന്ന കുളങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. കൂടല്‍മാണിക്യം ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് കൊട്ടിലാക്കല്‍ പറമ്പിലുണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭ ദേവസ്വത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ഗവ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കിഫ്ബി ബണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം മണ്ണ് ലഭ്യമാവാത്തതിനെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലാണന്ന് എല്‍. ഡി. എഫ്. അംഗവും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സ്ണുമായ അഡ്വ ജിഷ ജോബി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നഗരസഭ പ്രദേശത്തു നിന്നും മണ്ണ് ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി മുനിസിപ്പല്‍ എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇരിങ്ങാലക്കുട നഗരസഭയില്‍ വാതില്‍പ്പടി സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യത്യമായ അറിയിപ്പുകള്‍ കൗണ്‍സിലര്‍മാര്‍ക്ക്് ലഭിച്ചിട്ടില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അംഗങ്ങളുടെ ഭാഗത്തു നിന്നും ഇത്തരം പരാതികള്‍ ഉണ്ടെന്നും ഇവ പരിഹിരിക്കുന്നതിന് ആശാ വര്‍ക്കര്‍മാര്‍ക്ക് സെക്രട്ടറി നിര്‍ദ്ദേശം നല്‍കണമെന്നും ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നിര്‍ദ്ദേശിച്ചു. നവീകരിച്ച മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് തുറന്നു നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. വയോമിത്രം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ മിനുറ്റ്‌സ് മുനിസിപ്പല്‍ കൗണ്‍സിലിനെ അപമാനിക്കുന്ന തരത്തിലുള്ളതാണന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. വയോമിത്രം പദ്ധതി പൊതു സ്ഥലങ്ങളില്‍ നടത്തണമെന്ന് കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിട്ടും, മിനുറ്റ്‌സില്‍ മറിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എന്നാല്‍ താന്‍ ചര്‍ച്ചകള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സന്റെ ഭാഗത്തു നിന്നും വന്ന തീരുമാനമാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ പട്ടകജാതി വനിത വ്യവസായ കണ്‍സോര്‍ഷ്യം ആരംഭിക്കുന്നതിന് നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘത്തില്‍ നിന്നും സ്ഥലം നഗരസഭയിലേക്ക് രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ മുനിസിപ്പല്‍ സെക്രട്ടറിയെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സ്ണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img