ഇരിങ്ങാലക്കുട: ബോയ്സ് സ്കൂൾ വരാന്തയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നെറ്റിയിൽ ചെറിയ മുറിവ് ഉള്ള മധ്യവയസ്ക്കന്റെ മൃതദേഹമാണ് സ്കൂൾ വരാന്തയിൽ കണ്ടെത്തിയത്. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ ലൈഫ് ഗാർഡ് പ്രവർത്തകൻ നെഷി,പുല്ലോക്കാരൻ സൈമൺ എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസിൽ വിവരം അറിയിച്ച് മൃതദേഹം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. സ്കൂളിൽ വാച്ച്മാൻ ഉണ്ടായിരുന്നുവെങ്കില്ലും ചുറ്റുമതിൽ പലയിടത്തും ഇല്ലാത്തതിനാൽ ഏത് വഴിയാണ് ഇദേഹം ഇവിടെ എത്തിയത് എന്ന് വ്യക്തമല്ല. പോലീസ് സ്കൂളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് വരുന്നു.
Advertisement