Saturday, October 25, 2025
28.9 C
Irinjālakuda

മുനിസിപ്പല്‍ ടൗണ്‍ഹാളിനോടു ചേര്‍ന്നുള്ള ഷോപ്പിങ്ങ് കോംപ്ലക്‌സ് പൂര്‍ണ്ണമായും പുനര്‍നിര്‍മിച്ച് നിലവിലുള്ള കച്ചവടക്കാരെ പുനരധിവസിപ്പിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പന്ത്രണ്ടു കോടി രൂപ വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്

ഇരിങ്ങാലക്കുട : മുനിസിപ്പല്‍ ടൗണ്‍ഹാളിനോടു ചേര്‍ന്നുള്ള ഷോപ്പിങ്ങ് കോംപ്ലക്‌സ് പൂര്‍ണ്ണമായും പുനര്‍നിര്‍മിച്ച് നിലവിലുള്ള കച്ചവടക്കാരെ പുനരധിവസിപ്പിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പന്ത്രണ്ടു കോടി രൂപ വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്. എഴു കോടി നാല്‍പതു ലക്ഷത്തി അന്‍പത്തിയാറായിരത്തി മുപ്പത്തിയഞ്ചു രൂപ മുന്നിരിപ്പും, അന്‍പത്തിമുന്നു കോടി അന്‍പത്തിരണ്ടു ലക്ഷത്തി എഴുപത്തിരണ്ടായിരത്തി മുന്നുറ്റിയന്‍പത്തിനാലു രൂപ വരവുമടക്കം അറുപതു കോടി തൊണ്ണൂറ്റി മുന്നു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തി മുന്നുറ്റി എണ്‍പത്തിയൊന്‍പതു രൂപ വരവും, അന്‍പത്തിയാറു കോടി അറുപത്തിയ്യായിരത്തി അഞ്ഞുറ്റി പതിനഞ്ചു രൂപ ചിലവും നാലു കോടി തൊണ്ണൂറ്റിരണ്ടു ലക്ഷത്തി അറുപത്തിരണ്ടായിരത്തി എണ്ണൂറ്റി എഴുപത്തിനാലു രൂപ നീക്കിയിരുപ്പും വരുന്ന 2021-202 വര്‍ഷത്തെ പുതുക്കിയ ബജറ്റും, നാലു കോടി തൊണ്ണൂറ്റിരണ്ടു ലക്ഷത്തി അറുപത്തിരണ്ടായിരത്തി എണ്ണൂറ്റി എഴുപത്തിനാലു രൂപ മുന്നിരിപ്പും, എണ്‍പത്തിനാലു കോടി നാല്‍പതു ലക്ഷത്തി എണ്‍പത്തിയൊന്നായിരത്തി അന്‍പത്തിയെട്ടു രൂപ വരവുമടക്കം, എണ്‍പത്തിയൊന്‍പതു കോടി മുപ്പത്തിമുന്നു ലക്ഷത്തി നാല്‍പത്തിമുവായിരത്തി തൊള്ളായിരത്തി മുപ്പത്തിരണ്ടു രൂപ വരവും, എണ്‍പത്തിയേഴു കോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരത്തി അറുപത്തിനാലു രൂപ ചിലവും, രണ്ടു കോടി ഇരുപത്തിയൊന്‍പതു ലക്ഷത്തി അറുപത്തിമുവായിരത്തി എണ്ണുറ്റി അറുപത്തിയെട്ടു രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ 2022-2023 വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റും, ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി അവതരിപ്പിച്ചു. നഗരസഭ ഓഫീസ് പൂര്‍ണ്ണമായും കമ്പ്യുട്ടര്‍വല്‍ക്കരിക്കുന്നതിന് മുപ്പതു ലക്ഷം രൂപയും, കാര്‍ഷിക മേഖലക്ക് നാല്‍പത്തിയഞ്ചു ലക്ഷം രൂപയും, ഗ്രാമീണ മേഖലയില്‍ മത്സ്യ ക്യഷിക്കായി അഞ്ചു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മ്യഗലസംരക്ഷണത്തിനായി പതിനഞ്ചു ലക്ഷം രൂപയും, വനിത വികസനത്തിനായി അറുപതു ലക്ഷം രൂപയും, പട്ടികജാതി വികസനത്തിനായി രണ്ടു കോടി എഴുപത്തിയേഴു ലക്ഷത്തി അറുപത്തിയെണ്ണായിരം രൂപയും, ആരോഗ്യ മേഖലക്ക് ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ശുചിത്വ-മാലിന്യസംസ്‌കരണ പദ്ധതികള്‍ക്കായി രണ്ടു കോടി പത്തു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നനഗരസഞ്ചയ പദ്ധതിയില്‍ ബഹുവര്‍ഷ വിഹിതമായി ലഭിക്കുന്ന അഞ്ചു കോടി അറുപത്തിനാലു ലക്ഷം രൂപ ഉപയോഗിച്ച് ഹില്‍പാര്‍ക്ക് പ്ലാന്റില്‍ മെറ്റീരിയല്‍ കളക്ഷന്‍ നിര്‍മാണം, നിലവിലെ സെന്റര്‍ പൂര്‍ത്തീകരണം, വിന്‍ഡ്രോ കമ്പോസ്റ്റ് യൂണിറ്റ് അഭിവ്യദ്ധിപ്പെടുത്തല്‍, വീടുകളിലേക്ക് ജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍, ഹരിത കര്‍മ്മസേനക്ക് എയ്‌സ് മോഡല്‍ ഇലക്ട്രിക്ക് വാഹനം എന്നിവയും ബജറ്റില്‍ വിഭാവനം ചെയ്യുന്നുണ്ട്്. വിദ്യാഭ്യാസം, കല, കായികം, യുവജനക്ഷേമ പദ്ധതികള്‍ക്കായി ഒരു കോടി പത്തു ലക്ഷം രൂപയും, പി. എം. എ. വൈ-ലൈഫി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്നുറു വീടുകള്‍ പൂര്‍ത്തികരിക്കുന്നതിന് രണ്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. അമ്യത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് എഴുപത്തിയഞ്ചു ലക്ഷം രൂപയും, വാട്ടര്‍ എ. ടി. എമ്മുകള്‍ സ്ഥാപിക്കുന്നതിന് പതിനഞ്ചു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ സ്ഥലം പ്ലോട്ടുകളായി തിരിച്ച് സംരംഭകര്‍ക്ക് നല്‍കാനും ബജറ്റില്‍ വിഭാവനം ചെയ്യുന്നുണ്ട്. അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതിക്കായി ഒന്‍പതു കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ബജറ്റ് നിര്‍ദ്ദേശങ്ങളെ കുറിച്ച് വെള്ളിയാഴ്ച രാവിലെ 11 ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടക്കും.

Hot this week

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി...

Topics

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി...

അവകാശ സംരക്ഷണ ദിനാചരണം

സീറോമലബാർ സഭ സമുദായ വർഷത്തിന്റെ ഭാഗമായും കത്തോലിക്ക കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന അവകാശ...

മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA...
spot_img

Related Articles

Popular Categories

spot_imgspot_img