ഇരിങ്ങാലക്കുട: ഈ വർഷത്തെ അന്താരാഷ്ട്ര വനദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കേരള വനം-വന്യജീവി വകുപ്പിന്റെ കീഴിലുള്ള തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനുമായി കൈകോർത്ത് ക്യാമ്പസിന്റെ വിവിധഭാഗങ്ങളിലായി കിളികൾക്ക് വേണ്ടിയുള്ള കിളി തൊട്ടിലുകൾ സ്ഥാപിച്ചു. എൻവിറോ ക്ലബ്, ഭൂമിത്രസേന എന്നീ ക്ലബ്ബുകളും ജിയോളജി ആൻഡ് എൻവയൺമെൻറ് സയൻസ് ഡിപ്പാർട്ട്‌മെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് സംരംഭം ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം എല്ലാ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഈ അവസരത്തിൽ ഇത്തരം സംരംഭങ്ങൾ അനുകരണീയമാണെന്നു എന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പീണിക്കപറമ്പിൽ, ഡോ. ലിന്റോ ആലപ്പാട്ട്, ഡോ. സുബിൻ കെ ജോസ്, ഡോ. രേഖ വി ബി, ഡോ മഞ്ജു, പ്രൊഫ. ഡോ. ടെസ്സി പോൾ എന്നിവർ സംസാരിച്ചു.
അന്താരാഷ്ട്ര വനദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ക്യാമ്പസിന്റെ വിവിധഭാഗങ്ങളിലായി കിളികൾക്ക് വേണ്ടിയുള്ള കിളി തൊട്ടിലുകൾ സ്ഥാപിച്ചു
Advertisement