ഇരിങ്ങാലക്കുട: എൽഐസി ഓഫീസിനുമുന്നിൽ എൽഐസിയുടെ ഓഹരി വില്പന ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധ ജ്വാല നടത്തി. ഇൻഷുറൻസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിയിച്ചു കൊണ്ടായിരുന്നു പ്രതിഷേധ ജ്വാല നടത്തിയത്. ഇരിങ്ങാലക്കുട മുൻസിപ്പൽ വാർഡ് കൗൺസിലർമാരായ ലേഖ ഷാജൻ, അംബിക പള്ളിപ്പുറത്ത് എന്നിവർ ചേർന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സിഐടിയു സെക്രട്ടറി ഗോപി സംസാരിച്ചു വി കെ ദാസൻ സ്വാഗതവും ലില്ലി എം ജെ നന്ദിയും രേഖപ്പെടുത്തി പോളിസി ഉടമകൾ ഏജൻറ് മാർ വിവിധ സംഘടനാ പ്രവർത്തകർ നാട്ടുകാർ എന്നിവർ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു.
Advertisement