ജെ.സി.ഐ. ഉണർവ് 2022 ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉൽഘാടനം ചെയ്തു

63

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉണർവ്വ് 2022 മാപ്രാണം ഹോളിക്രോസ് സ്കൂളിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാ രാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോൺ സെക്രട്ടറി മെജോ ജോസ് മുഖ്യാതിഥി ആയിരുന്നു ഹെഡ് മാസ്റ്റർ ബെഞ്ചമിൻ മാസ്റ്റർ പ്രോഗ്രാം ഡയറക്ടർ അഡ്വ. ഹോബി ജോളി സെക്രട്ടറി വിവറി ജോൺ മുൻ പ്രസിഡന്റുമാരായ ജിസൻ പി.ജെ. ടെൽസൺ കോട്ടോളി സുനിൽ ചെരായി എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികളിൽ പരീക്ഷ പേടി മാറ്റി ആത്മവിശ്വാസത്തോടെ പരിക്ഷയെഴുതാൻ സഹായിക്കുന്ന പരീശീലന പദ്ധതിയാണ് ഉണർവ്വ് 2022 വിവിധ സ്കൂളുകളിലായി നടത്തുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മാപ്രാണം ഹോളി ക്രോസ് സ്കൂളിൽ വെച്ച് നടത്തി പ്രശസ്ത പരിശീലകൻ ബൈജു വൈദ്യക്കാരൻ ക്ലാസ്സ് നയിച്ചു

Advertisement