കാട്ടൂർ: ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന വനിത ദിന വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന “പെണ്ണൊരുക്കം” പരിപാടിയിൽ നടന്ന സെമിനാർ കാട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം കമറുദ്ദീൻ ഉത്ഘാടനം നിർവഹിച്ചു.ലിംഗാധിഷ്ഠിത അതിക്രമങ്ങളും,സമകാലിക കേരളവും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.ആധുനിക ലോകത്ത് സ്ത്രീകൾ ഇരയാക്കപ്പെടുന്ന അതിക്രമങ്ങളും,കുടുംബശ്രീയുടെ പ്രസക്തിയും കേരളത്തിന്റെ നിലപാടും എല്ലാം ചർച്ചാവിഷയമായി.50%സംവരണം സ്വാതന്ത്ര്യാനന്തര കാലം മുതൽ ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അടിച്ചമർത്തലുകൾ നേരിടുന്ന വിഭാഗമായി ലോകത്ത് പല ഭാഗങ്ങളിലും സ്ത്രീകൾ മാറുന്നുണ്ട്.ഇതിൽ നിന്നും വിഭിന്നമായ കാഴ്ചപ്പാടാണ് കേരളത്തിൽ എന്നത് നവോഥാന കേരളത്തിന്റെ പ്രസക്തിയെ ചൂണ്ടിക്കാണിക്കുന്നു.ഇതിൽ നല്ലൊരു പങ്ക് വഹിക്കുന്നതിന് കുടുംബശ്രീ പ്രസ്ഥാനത്തിന് ആയിട്ടുണ്ടെന്നത് അഭിനന്ദനീയം തന്നെ.ഇരിങ്ങാലക്കുട ബ്ലോക്ക് കാട്ടൂർ ഡിവിഷൻ മെമ്പർ അമിത മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബ ശ്രീ വൈസ് ചെയർപേഴ്‌സൻ ബസീല സഗീർ സ്വാഗതവും സിഡിഎസ് അംഗം റെമീന നൗഷാദ് നന്ദിയും പറഞ്ഞു.കേരള സർക്കാർ സ്നേഹിത തൃശ്ശൂർ ജില്ല സർവീസ് പ്രൊവൈഡർ കെ.എൻ വിനീത വിഷയത്തെ കുറിച്ചുള്ള സെമിനാർ അവതരിപ്പിച്ചു.
“പെണ്ണൊരുക്കം” പരിപാടിയിൽ സെമിനാർ സംഘടിപ്പിച്ചു
Advertisement