യൂത്ത് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

27

ഇരിങ്ങാലക്കുട: കണ്ണൂരിൽ കൊല്ലപ്പെട്ട ശുഹൈബിന്റെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് അജയ് മേനോന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് ഷുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, മണ്ഡലം സെക്രട്ടറിമാരായ ഷിൻസ് വടക്കൻ, വിനു ആന്റണി, വിജിത്ത് ടി ആർ, അഷ്കർ സുലൈമാൻ, കൃഷ്ണേന്ദു, യൂണിറ്റ് പ്രസിഡണ്ട് നിധീഷ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജിയോ ജസ്റ്റിൻ, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement