ഇരിങ്ങാലക്കുട: എൽ.ഐ.സി. സ്വകാര്യവൽക്കര ണത്തിനെതിരെ അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ പൊതുമേഖലാ സംരക്ഷണദിനം ആചരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട എൽ.ഐ. സി. ഓഫീസിനു മുമ്പിൽ നടത്തിയ എൽ.ഐ.സി. സംരക്ഷണ ധർണ ജോയിന്റ് കൗണ്സിൽ സംസ്ഥാന കൗണ്സിൽ അംഗം എ. എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി മേഖലാ കൺവീനർ എം.കെ.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി.സ്വപ്ന, കെ.ജി.ഒ.എഫ്. മേഖലാ കമ്മിറ്റി അംഗം ഡോ. സിജോ ജോസഫ്, കെ.ആർ.മഹേഷ്, ഇ.ജി.റാണി, എൻ.വി. നന്ദകുമാർ, എം.എസ്. അൽത്താഫ് , വി.അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പി.കെ. ഉണ്ണികൃഷണൻ സ്വാഗതവും പി.ബി.മനോജ്കുമാർ നന്ദിയും പറഞ്ഞു.
Advertisement