ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍മാന്‍ പി ടി ജോര്‍ജ്ജ് രാജി വെച്ചു

90

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് വൈസ്ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗം പി ടി ജോർജ് നിലവിലെ ധാരണപ്രകാരം രാജിവച്ചു . നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് മുന്‍പാകെയാണ് ഇന്ന് രാവിലെ 11 മണിയോടെ രാജി സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം യുഡിഎഫ് മുന്നണിയിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് പി ടി ജോർജ് രാജി സമർപ്പിച്ചത് ആദ്യ ഒരു വർഷമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അംഗമായ പി ടി ജോർജിന് വൈസ് ചെയർമാൻ പദവി നിശ്ചയിച്ചിരുന്നത് . അടുത്ത വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിനാണ്. ടി.വി ചാർളിക്കാണ് സാധ്യത.

Advertisement