വെള്ളികുളങ്ങര: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ വെള്ളികുളങ്ങര ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ ശാസ്താംപൂവ്വം കാടാർ കോളനിയിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഉൽഘാടനം വെള്ളികുളങ്ങര സർക്കിൾ ഇൻസ്പെക്ടർ കെ.പി.മിഥുൻ ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻ്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അമ്പനോളി പള്ളി വികാരി ഫാ.ഫ്രാങ്കോ പറപ്പുള്ളി ക്രിസ്തുമസ് സന്ദേശം നൽകി .ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ പി.വി.പ്രഭാകരൻ മുഖ്യാതിഥി ആയിരുന്നു.ജനമൈത്രി പോലിസ് ഓഫിസർ ബിജു കല്ലേറ്റുംകര ,പ്രോഗ്രാം ഡയറക്ടർ ടെൽസൺ കോട്ടോളി ,സാമുഹ്യ പ്രവർത്തകൻ സുരേഷ് കടുപ്പശേരിക്കാരൻ, മുൻ പ്രസിഡൻറ് മണിലാൽ.,വി.ബി.ജെസ് ലെറ്റ് ചെയർപേഴ്സൺ ട്രീസ ഡയസ്, സെക്രട്ടറി വിവറി ജോൺ, മുൻ പ്രസിഡൻ്റ് ജോർജ് പുന്നേലിപറമ്പൻ, എന്നിവർ പ്രസംഗിച്ചു .കാടാർ കോളനിയിൽ നിന്ന് എസ്.എസ്.എൽ.സി.പരീക്ഷക്ക് ഫുൾ എ പ്ലസ് ലഭിച്ച അഞ്ജന മോഹന് അവാർഡ് നൽകി ആദരിച്ചു. കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും അരിയും ,പല വ്യഞ്ജനങ്ങളും അടങ്ങുന്ന ക്രിസ്തുമസ് കിറ്റ് നൽകി .കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ട് കോളനി നിവാസികൾക്ക് നവ്യാനുഭവമായി.
ജെ.സി.ഐ ഇരിങ്ങാലക്കുട ക്രിസ്തുമസ് ആഘോഷം കാടാർ കോളനിയിൽ നടന്നു
Advertisement