വയോജനക്ഷേമം സാമൂഹിക ഉത്തരവാദിത്വം: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007″- “പരാതി പരിഹാര അദാലത്ത് ” സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു ഉൽഘാടനം ചെയ്തു

47

ഇരിങ്ങാലക്കുട : സാമൂഹ്യനീതി വകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിന്റെയും ആഭിമുഖ്യത്തിൽ “മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയുംക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007” പ്രകാരം ലഭിച്ച അപേക്ഷകളിൽ പരാതി പരിഹാര അദാലത്ത് സാമൂഹ്യനീതി വകുപ്പ്- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു ഉത്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഡോ:ജോസ് തെക്കൻ സെമിനാർ ഹാളിൽ ഡിസംബർ 18,20 തിയ്യതികളിൽ സംഘടിപ്പിക്കുന്ന വയോജന പരാതി പരിഹാര അദാലത്തിൽ ആദ്യദിനം 25ഓളം പരാതികൾ പരിഗണിച്ചു.ചടങ്ങിൽ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി .ഓ , എം.എച്ച്.ഹരീഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സമൂഹ്യനീതി ഓഫീസർ കെ.ജി. രാഗപ്രിയ സ്വാഗതം ആശംസിച്ചു . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ: ജോളി ആൻഡ്രൂസ്, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ ജെയ്‌സൺ പാറേക്കാടൻ എന്നിവർ ആശംസകൾ നേർന്നു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ .സി .രാധാകൃഷ്ണൻ “വയോജന ക്ഷേമ നിയമം – ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ പ്രവർത്തനങ്ങളെപ്പറ്റി” വിഷയാവതരണം നടത്തി.സാമൂഹ്യനീതി വകുപ്പിന്റെ വയോജനക്ഷേമ ബോധവല്കരണത്തിന് വേണ്ടി “വയോജനക്ഷേമ സന്ദേശ കവിത” രചിച്ച ഓമനക്കുട്ടൻ പങ്ങപ്പാട്ട് , കവിത ആലപിച്ച ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി ആശ സുരേഷ് എന്നിവരെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു പൊന്നാടയും, ഫലകവും നൽകി ആദരിച്ചു .
“കൂട്ടുകുടുംബ വ്യവസ്ഥയിൽനിന്നും അണുകുടുംബ വ്യവസ്ഥയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുവാനും അവർക്ക് വേണ്ട പരിചരണങ്ങൾ നല്ല രീതിയിൽ ലഭ്യമാക്കുവാനുമുള്ള സാഹചര്യങ്ങൾ കുറഞ്ഞു പോയി.സാമൂഹികമായ ഉത്തരവാദിത്വം എന്ന നിലയ്ക്ക് മുതിർന്ന പൗരന്മാരുടെ സംരക്ഷണം പുതുതലമുറ ഏറ്റെടുക്കേണ്ടതുണ്ട് .നമ്മളെ വളർത്തി വലുതാക്കി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് കുടുംബത്തെയും സമൂഹത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി അവരുടെ അധ്വാനശേഷി മുഴുവൻ ചെലവഴിച്ചവരെ പരിപാലിയ്ക്കേണ്ടത് സമൂഹത്തിന്റെ കടമയാണ് .സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളേജുകളിലും മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച് ബോധവല്കരണം കൂടുതൽ ഊർജ്ജിതമാക്കുമെന്നും'”മന്ത്രി ഡോ: ആർ. ബിന്ദു പറഞ്ഞു.
മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ, എം.എച്ച് .ഹരീഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജി. രാഗപ്രിയ എന്നിവർ പരാതികൾ നേരിൽ കേട്ടു. കൺസീലിയേഷൻ ഓഫീസർമാരായ അഡ്വ: പി .കെ.ലോഹിതാക്ഷൻ, വിൽ‌സൺ.എം.പി , മേഘമോൾ.കെ.കെ , അമല ഡേവിസ് , വിജയഘോഷ്‌ .കെ.ജി, എന്നിവർ അനുരഞ്ജന ശ്രമം നടത്തുകയും സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ .സി .രാധാകൃഷ്ണൻ, മെയിന്റനസ് ട്രൈബ്യുണൽ & ആർ.ഡി .ഓ ഉദ്യോഗസ്ഥരായ ഷറഫുദ്ധീൻ.എം.എ , രമാദേവി.കെ, കസ്തുർബായ് .ഐ .ആർ, അനു.കെ.എസ്, പ്രസീത.ജി ,രഞ്ജിത.എൻ, രശ്മി.ടി,ആർ, സിന്ധു.ഇ .ആർ , സിദ്ദിക്ക് .പി.എച്ച് .എന്നിവർ പരാതി പരിഹാര അദാലത്തിന് നേതൃത്വം നൽകുകയും ചെയ്തു.
ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിൽ നിലവിൽ ലഭിച്ച 50 പരാതികളിൽ വിചാരണ നിശ്ചയയിച്ചിട്ടുള്ളതായും ആദ്യദിനമായ ഡിസംബർ 18 തിയ്യതിയിൽ 25 പരാതികൾ പരിഗണിച്ചതായും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ, എം.എച്ച്.ഹരീഷ് അറിയിച്ചു.
അദാലത്ത് ദിനത്തിൽ പങ്കെടുക്കുന്ന വയോജനങ്ങൾക്കായി “കേരളസോഷ്യൽ സെക്യൂരിറ്റി മിഷൻ-വയോമിത്രം” മെഡിക്കൽ പരിശോധനയും സജ്ജമാക്കിയിരുന്നു.കേരളസോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.പി .സജീവ് , കോർഡിനേറ്റർ ശരത്ത്.എ.ആർ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും അദാലത്തിൽ സജീവമായിരുന്നു. ക്രൈസ്റ്റ് കോളേജ് ബി.എസ് .ഡബ്ല്യൂ വിദ്യാർത്ഥികളും അദാലത്തിൽ വോളന്റീയർമാരായി പങ്കുചേർന്നു.

Advertisement