ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്ക്കാരത്തിനു വേണ്ടിയുള്ള സംഗീത മത്സരം – 2022 ഫെബ്രുവരി 12-ാം തീയതി

37

ഇരിങ്ങാലക്കുട:ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരത്തിനു വേണ്ടി ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും, ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിൾ ട്രസ്റ്റും, സംയുക്തമായി 2022 ഫെബ്രുവരി 12-ാം തീയതി ശനിയാഴ്ച അഖിലേന്ത്യാടിസ്ഥാനത്തിൽ ഓൺലൈനായി സംഗീത മത്സരം സംഘടിപ്പിക്കുന്നു.അഖിലേന്ത്യാടിസ്ഥാനത്തിൽ 16 വയസ്സിന് താഴെ ജൂനിയർ വിഭാഗത്തിനും, 16 മുതൽ 25 വയസ്സുവരെ സീനിയർ വിഭാഗത്തിനും ഓൺലൈനായി സംഗീത മത്സരം സംഘടിപ്പിക്കുന്നു.”സുന്ദരനാരായണ” എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന യശ:ശരീരനായ ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി പാലാഴി നാരായണൻകുട്ടി മേനോൻ രചിച്ച ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള കൃതികളാണ് ഈ മത്സരത്തിൽ മത്സരത്തിൽ ആലോചിക്കേണ്ടത്.ജൂനിയർ വിഭാഗത്തിന് കൃതി മാത്രവും സീനിയർ വിഭാഗത്തിന് രാഗം, നിരവൽ, മനോധർമ്മസ്വരം എന്നിവയോടുകൂടി കൃതിയും ആലപിക്കണം.ജൂനിയർ വിഭാഗത്തിന് ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2500 രൂപയും സീനിയർ വിഭാഗത്തിന് 10,000 രൂപ, 7,500 രൂപ, 5,000 രൂപ എന്നീ തുകകളും സീനിയർ വിഭാഗം ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക്ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരവും ഏപ്രിൽ 7 മുതൽ 10 വരെ നാദോപാസന നടത്തുന്ന സ്വാതി തിരുനാൾ- നൃത്ത സംഗീതോത്സവ ത്തിൽ, സംഗീതക്കച്ചേരി അവതരിപ്പിക്കുവാനുള്ള വേദിയും നൽകുന്നതാണ്. കൂടാതെ, ഒന്നാം സ്ഥാനം ലഭിക്കുന്ന സീനിയർ മത്സരാർത്ഥി മുൻകൂട്ടി നിർദ്ദേശിക്കുന്ന അവരുടെ ഗുരുനാഥന് ശ്രീഗുരുവായൂരപ്പന്റെ മുദ്രണം ചെയ്ത “സ്വർണ്ണ മുദ്രയും” നൽകുവാൻ നിശ്ചയിച്ചിട്ടുണ്ട്.സംഗീത മത്സരത്തിൽ പങ്കെടുക്കു വാൻ online ആയി അപേക്ഷി ക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 2022 ജനുവരി 3 ആണ്.അപേക്ഷകൾക്കും മത്സരത്തിൽ ആലപിക്കേണ്ട കൃതികളെ സംബന്ധിച്ചും മറ്റു നിബന്ധനകൾക്കും www.nadopasana.co.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. ഇരിങ്ങാലക്കുടയിൽ നടന്ന പത്രസമ്മേളനത്തിൽ പി.നന്ദകുമാർ, എ എസ്സ് സതീശൻ, നഗരസഭാ ചെയർപേഴ്സൺ സോണിയഗിരി, ഷീല മേനോൻ, കെ ആർ മുരളീധരൻ, എന്നിവർ പങ്കെടുത്തു. പി. നന്ദകുമാർ 9447350780,ജിഷ്ണു സനത്ത്. 99957487 22ഷീല മേനോൻ 97454 77799

Advertisement