കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടല്‍മാണിക്യം ഉത്സവം 2022 ഏപ്രില്‍ 14 ന് കൊടിയേറി ഏപ്രില്‍ 24 ന് ആറാട്ടോടെ നടത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനം

35

ഇരിങ്ങാലക്കുട: കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടല്‍മാണിക്യം ഉത്സവം 2022 ഏപ്രില്‍ 14 ന് കൊടിയേറി ഏപ്രില്‍ 24 ന് ആറാട്ടോടെ നടത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനം. 2022 ലെ ഉത്സവം 2022 മെയ് 12 ന് കൊടിയേറി 22ന് ആറാട്ടോടെ ആഘോഷിക്കും. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്‌മേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി ഭക്തജനങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം 15ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് പടിഞ്ഞാറെ ഊട്ടുപുരയില്‍ ചേരാനും യോഗം തീരുമാനിച്ചു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020ലെ ഉത്സവം മാറ്റിവെച്ചിരുന്നു. പിന്നിട് 2021 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഏഴുവരെയാണ് മാറ്റിവെച്ച ഉത്സവം ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്തിയത്. 2021ലെ ഉത്സവം ഏപ്രില്‍ 24 മുതല്‍ മെയ് നാലുവരെ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അനുകൂലമായ സാഹചര്യം വരുന്നതുവരെ മാറ്റിവെക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്‌മേനോന്‍ പറഞ്ഞു.

Advertisement