കെ റെയിൽ;കേരളത്തെ നിത്യദുരിതത്തിലേക്ക് തള്ളിവിടും – തോമസ് ഉണ്ണിയാടൻ

46

ഇരിങ്ങാലക്കുട:സംസ്ഥാന സർക്കാർ നടപ്പിലാക്കണമെന്ന് ദുർവാശി പിടിക്കുന്ന കെ റെയിൽ പദ്ധതി കേരളത്തിലെ ജനങ്ങളെ നിത്യ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കെ റെയിൽ പദ്ധതിക്കെതിരെ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വൻ സാമ്പത്തിക കടബാധ്യതയിലാക്കുന്നതും കേരളത്തെ രണ്ടായി കീറി മുറിക്കുന്നതും ആയിരക്കണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കുന്നതും പാരിസ്ഥിതിക,സാമൂഹിക പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുന്നതുമായ ഈ പദ്ധതി വികസന മുന്നേറ്റത്തിനല്ല വികസന മുരടിപ്പിനാണ് ഇടയാക്കുക. ഒന്നര ലക്ഷം കോടി രൂപ ഈ പദ്ധതിക്കായി കടം വാങ്ങി ചെലവഴിക്കുമ്പോൾ മറ്റു വികസന പ്രവർത്തനങ്ങൾക്കോ ക്ഷേമ പ്രവർത്തനങ്ങൾക്കോ പണമില്ലാതാകും.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ആളൂർ, താഴേക്കാട്, കടുപ്പശ്ശേരി, കല്ലേറ്റുംകര, മുരിയാട്, ആനന്ദപുരം, പൊറത്തിശ്ശേരി, മാടായിക്കോണം വില്ലേജുകളിലൂടെ കെ റെയിൽ കടന്നുപോകുന്നതോടെ ഈ പ്രദേശത്തെ നൂറോളം ഏക്കറിൽ നിന്നും കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും സമീപവാസികളുടെ ജീവിതം ദുസ്സഹമാവുകയും ചെയ്യും. ഈ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.പോളി, ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നഗരസഭാ ഉപാധ്യക്ഷൻ പി.ടി. ജോർജ്, കൗൺസിലർ ഫെനി എബിൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സിജോയ് തോമസ്, സേതുമാധവൻ, നിയോജകമണ്ഡലം ഭാരവാഹികളായ മാഗി വിൻസെന്റ്, ഷൈനി ജോജോ, തുഷാര ബിന്ദു, അജിത സദാനന്ദൻ, ശിവരാമൻ എടതിരിഞ്ഞി, ഡെന്നീസ് കണ്ണംകുന്നി, ജോർജ് പട്ടത്തുപറമ്പിൽ, എബിൻ വെള്ളാനിക്കാരൻ എന്നിവർ പ്രസംഗിച്ചു.

Advertisement