ഇരിങ്ങാലക്കുട : അഞ്ചാമത് ആദിത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ബോസ്‌കോഫി ഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റ് ഡിസംബര്‍ 27 മുതല്‍ 31 വരെ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ വച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.വിജയികള്‍ക്ക് ട്രോഫികളും മൂന്നു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളുംവിതരണം ചെയ്യും. കോവിഡിനു ശേഷം കേരളത്തില്‍ നടക്കുന്ന ആദ്യത്തെ ഇന്റര്‍നാഷണല്‍ ഫിഡെ റേറ്റഡ് ടൂര്‍ണമെന്റാണിത് . ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ അഞ്ചുദിവസമായി നടക്കുന്ന ഈ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രഗത്ഭ ചെസ്സ് കളിക്കാര്‍ പങ്കെടുക്കും. ചെസ്സ് കളിക്കാര്‍ക്ക് ഫിഡെ റേറ്റിങ് ലഭിക്കുന്നതിനും റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്നതിനും ആണ് ഫിഡെ റേറ്റിങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ആയിരിക്കും മത്സരങ്ങള്‍ നടത്തുന്നത്. മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9387726873 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ടൂര്‍ണമെന്റ് ഡയറക്ടര്‍ ഫാദര്‍ മാനുവല്‍ മേവട,ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ ജോസഫ, കണ്‍വീനര്‍മാരായ ബാബു കെടി,ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ അറിയിച്ചു.
അഞ്ചാമത് ആദിത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ബോസ്‌കോ ഫിഡെ റേറ്റഡ് ചെസ്ടൂര്‍ണമെന്റ് 27 മുതല്‍ 31 വരെ
Advertisement