മലബാർ കലാപം-ചരിത്രവും,വർത്തമാനവും എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം സംഘടിപ്പിച്ചു

47

ഇരിങ്ങാലക്കുട: സി.പി.ഐ(എം) 23ാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി ഡിസംബർ 3,4 തിയ്യതികളിൽ ചേരുന്ന ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ‘മലബാർ കലാപം-ചരിത്രവും,വർത്തമാനവും’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം സംഘടിപ്പിച്ചു.ഡോ.സുനിൽ പി.ഇളയിടം മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ.കെ.യു.അരുണൻ,പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ സംസാരിച്ചു.കെ.പി.ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.കെ.ആർ.വിജയ,കെ.സി.പ്രേമരാജൻ,കെ.എ.ഗോപി,സി.ഡി.സിജിത്ത്,എ.എസ്.ഗിരീഷ് എന്നിവർ സന്നിഹിതരായിരുന്നു.പി.എ.രാമാനന്ദൻ സ്വാഗതവും,ഒ.എൻ.അജിത്ത് നന്ദിയും പറഞ്ഞു.

Advertisement