കൂടൽമാണിക്യം ക്ഷേത്ര കുളത്തിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം :അഗ്നിരക്ഷാസേന

32

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര കുളത്തിലുണ്ടാകുന്ന മുങ്ങിമരണങ്ങൾ ആവർത്തിക്കാതിരിക്കാൻ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് അഗ്നിരക്ഷാസേന ആവശ്യപ്പെട്ട് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കരന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻ ചാർജ് എം എൻ സുധന്റെ നേതൃത്വത്തിൽ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ, മുൻസിപ്പാലിറ്റി എന്നിവർക്ക് കത്തുനൽകി .കുളത്തിന്റെ ആഴം, ചെളി എന്നിവയെക്കുറിച്ച് ധാരണയില്ലാതെ കുളിക്കുവാൻ ഇറങ്ങുന്നത് മൂലമാണ് അപകടങ്ങൾ അധികവും സംഭവിച്ചിട്ടുള്ളത് കടവുകളിൽ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവ വയ്ക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ സഹായകമാകുമെന്നും കത്തിൽ പറയുന്നു അപകടം മുന്നറിയിപ്പുകളിൽ അഗ്നിരക്ഷാസേന പോലീസ് ആംബുലൻസ് സേവനങ്ങളുടെയും ഫോൺ നമ്പറും കൂടി ഉൾപ്പെടുത്തണം.

Advertisement