എസ്.എന്‍.ഡി പി. മുകുന്ദപുരം യൂണിയന്‍ നേത്യത്വസംഗമം നടന്നു

43

ഇരിങ്ങാലക്കുട: എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്റെ നേത്യത്വസംഗമം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയതു. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴയില്‍ വെച്ചു നടന്ന എസ്.എന്‍.ഡി.പി.യോഗം വൈദികയോഗത്തില്‍ വെച്ച് ഇന്നും പ്രാചീനമായ കോഴി വെട്ട് തുടങ്ങിയ ദുരാചരം നടത്തുന്നവരെ എതിരെ ശക്തമായി വിമര്‍ശിച്ച ആചാര്യന്‍ കാരുമാത്ര വിജയന്‍ തന്ത്രികള്‍ക്ക് എതിരെ ഒരു വിഭാഗം സോഷ്യല്‍ മീഢിയായിലൂടെ ആരോപണം ഉന്നയിക്കുകയും അദ്ദേഹത്തിന് എതിരെ കേസ് കൊടുക്കുകയും ചെയ്ത നടപടിക്ക് എതിരെ യൂണിയന്‍ നേത്യത്വ സംഗമം പ്രതിഷേധിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു. ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് നിര്‍ത്താലാക്കിയ നടപടിക്ക എതിരെ യോഗം ശക്തമായി പ്രതിഷേധിക്കുകയും ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പുനസസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. യോഗം കൗണ്‍സിലര്‍ പി.കെ.പ്രസന്നന്‍, യോഗം ഡയറക്ടര്‍മാരായ കെ.കെ.ബിനു,സി.കെ.യുധി, യൂണിയന്‍ വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍,യൂത്ത് മൂവ്‌മെന്‍ യൂണിയന്‍ പ്രസിഡണ്ട് ബിജോയ് നെല്ലിപറമ്പില്‍,വനിതസംഘം യൂണിയന്‍ പ്രസിഡണ്ട് സജിത അനില്‍കുമാര്‍,വൈദിക യോഗം യൂണിയന്‍ പ്രസിഡണ്ട് ബെന്നി പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Advertisement