കേരളസർക്കാരിൻ്റെ ന്യൂനപക്ഷ കമ്മീഷൻ്റെ വിവാഹപൂർവ്വ കൗൺസിലിംഗ് പദ്ധതിയുടെ ഉത്ഘാടനം ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൽ

136

ഇരിങ്ങാലക്കുട: കേരളസർക്കാരിൻ്റെ ന്യൂനപക്ഷ കമ്മീഷൻ്റെ വിവാഹപൂർവ്വ കൗൺസിലിംഗ് പദ്ധതിയുടെ ഉത്ഘാടനം ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൽ വച്ചു നടക്കുന്നു. 2021 നവംബർ 15ന് രാവിലെ 10 മണിക്ക് കോളേജിലെ റിസർച്ച് ബ്ലോക്കിലെ സെമിനാർ ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടർ ഡോ . എ ബി . മൊയ്തീൻകുട്ടി ഉത്ഘാടനകർമ്മം നിർവ്വഹിക്കും. ഇരിങ്ങാലക്കുട നഗരസഭാദ്ധ്യക്ഷ സോണിയ ഗിരി അദ്ധ്യക്ഷയായിരിക്കും. തൃശൂർ ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രിൻസിപ്പൽ ഡോ എം ബി . ഹംസ മുഖ്യപ്രഭാഷണം നടത്തും. വാർഡ് കൗൺസിലർ ഫെനി എബിൻ ആശംസകൾ നേരുന്നതായിരിക്കും .

Advertisement