പുല്ലൂര്‍ ഊരകത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തളളിയത് നാട്ടുക്കാര്‍ തടഞ്ഞു

192

പുല്ലൂര്‍ :ഊരകത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തളളിയത് നാട്ടുക്കാര്‍ തടഞ്ഞു.ശനിയാഴ്ച്ച രാവിലെയാണ് ഊരകം എടക്കാട്ട് അമ്പലത്തിന് തൊട്ടടുത്തുള്ള പാടത്തായി ടിപ്പര്‍ ലോറിയില്‍ മാലിന്യം തള്ളിയത്.രണ്ട് ലോഡായി കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മദ്യകുപ്പികളും അടക്കമാണ് തള്ളിയത്.മൂന്നാമതും ലോഡുമായി എത്തിയ വാഹനം സമീപവാസികള്‍ തടയുകയായിരുന്നു.പിന്നീട് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയെ വിവരം അറിയിക്കുകയും പ്രസിഡന്റ് അറിയിച്ചതനുസരിച്ച് ഇരിങ്ങാലക്കുട പോലീസും പഞ്ചായത്ത് ആരോഗ്യവിഭാഗവും വില്ലേജ് ഓഫിസറും സ്ഥലത്തെത്തുകയായിരുന്നു.എടത്തിരുത്തി സ്വദേശി മയ്യാട്ടില്‍ സജീവന്‍ എന്ന വ്യക്തിയുടെ സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ വില്ലേജ് അധികൃര്‍ ഇദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ ഇദേഹത്തിന്റെ അറിവോടെയല്ല മാലിന്യം തള്ളിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍,വില്ലേജ് ഓഫീസര്‍ ബീന തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

Advertisement