കെ എൽ ഡി സി ബണ്ടുക്കളുടെ സംരക്ഷണം ഉറപ്പാക്കണം: എഐവൈഎഫ്

29

ഇരിങ്ങാലക്കുട : ചിമ്മിണി ഡാം ഉൾപ്പെടുന്ന നിരവധി ജലസ്രോതസ്സുകളിലെ വെള്ളം നിയന്ത്രിക്കുന്നതിനും ഒഴുക്കി കളയുന്നതിനും ആയിട്ടുള്ള കെഎൽഡിസി കനാലിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബണ്ടിന്റെ ഒരു ഭാഗം പൊട്ടിയതു മൂലം പടിയൂരിലും കാട്ടൂരിലും വലിയതോതിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ജനപ്രതിനിധികളുടെയും കർഷകരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം താൽക്കാലികമായി പ്രശ്നം പരിഹരിച്ചത് ആശ്വാസകരമാണ്. എന്നാൽ ഈ ഭാഗം ഉൾപ്പെടെ ബണ്ടിന്റെ ബലക്ഷതമുള്ള ഭാഗങ്ങളിൽ ബലപ്പെടുത്തൽ ഉടൻ ആരംഭിക്കണമെന്നും .പലക ഉപയോഗിക്കുന്ന സ്ളൂയിസുകൾ ഷട്ടർ സംവിധാനത്തിലേക്ക് മാറ്റണമെന്നും എഐവൈഎഫ് നേതാക്കൾ സൂചിപ്പിച്ചു. ദുരന്തമുഖത്ത് സന്നദ്ധ പ്രവൃർത്തനത്തിന് നേതൃത്വം കൊടുത്ത പടിയൂരിലേയും കാട്ടൂരിലേയും എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ പ്രവർത്തകരെയും സ്ഥലം സന്ദർശിച്ചു കൊണ്ട് ജില്ലാ ഭാരവാഹികൾ അഭിനന്ദിച്ചു. എഐവൈഎഫ് ജില്ലാസെക്രട്ടറി,പ്രസാദ് പറേരി, പ്രസിഡണ്ട് എ.എസ് ബിനോയ്, സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബിജു, ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി വിബിൻ, ജില്ലാ കമ്മിറ്റി അംഗം ശ്യാംകുമാർ പി.എസ്, വിഷ്ണു ശങ്കർ, അഭിജിത്ത് വി ആർ, വി.ടി.ബിനോയ്, സന്ദീപ് സി.സി, സതീഷ് ബാബു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Advertisement