കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

28

കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയായുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സിവില്‍ സ്‌റ്റേഷന്‍ മുമ്പിലും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു മുമ്പിലും ധര്‍ണ്ണ നടത്തി.കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക,വര്‍ഗീയതയെ ചെറുക്കുക,പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക തുടങ്ങിയ ഡിമാന്റുകള്‍ ഉന്നയിച്ചാണ് ധര്‍ണ്ണകള്‍ നടത്തിയത്.കെജിഒഎ ജില്ലാ വൈസ് പ്രസിഡണ്ട് പി.വി ബിന്ദു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.സോജന്‍ ചിറയില്‍ ,ഷിബു വി.ആര്‍ ,പ്രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement