കെ കെ അയ്യപ്പൻ മാസ്റ്റർ 58 – ാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു

90

ഇരിങ്ങാലക്കുട : കേരള പുലയർ മഹാസഭ പുല്ലൂർ ചേർക്കുന്ന് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധസ്ഥിത ജനവിഭാഗത്തിന് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ സാമൂഹിക പരിഷ്ക്കർത്താവ് കെ കെ അയ്യപ്പൻ മാസ്റ്ററുടെ അമ്പത്തിയെട്ടാമത് ചരമവാർഷികം സമുചിതമായി ആചരിച്ചു. അയ്യപ്പൻ മാസ്റ്ററുടെ സ്മൃതി കുടീരത്തിൽ നടന്ന അനുസ്മരണ പരിപാടി ശാഖാ പ്രസിഡണ്ട് ഐ സി ബാബു ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എം. എ വിജേഷ്, ഖജാൻജി എ.വി. വിജു, കെ.വി വേണു, ഐ.സി.ശശി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Advertisement