ഇരിങ്ങാലക്കുട നഗരസഭ ജൈവവള പ്ലാൻറ്ലെ ജൈവവള വിപണനോദ്ഘാടനം നടന്നു

41

ഇരിങ്ങാലക്കുട: ആസാദി കാ അമൃത് മഹോത്സാവ് എന്ന പേരിൽ ശുചീകരണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കുന്നതിൻറെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ ഹിൽ പാർക്കിലെ ഖരമാലിന്യ സംസ്കരണ പ്ലാൻറ്ലെ വളം വിപണന ഉദ്ഘാടനവും ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ജീവനക്കാർക്കുള്ള ആദരവും നൽകി .സഞ്ജീവനി എന്ന പേരിലാണ് ജൈവ മാലിന്യം വളമാക്കി മാറ്റി വിൽപ്പന നടത്തുന്നത്. നഗരസഭാ പരിധിയിലെ എൻ എസ് എസ്, എൻ സി സി വിദ്യാർഥികളും മാലിന്യസംസ്കരണപ്ലൻറ്റ് സന്ദർശിക്കാൻ എത്തിയിരുന്നു. നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് കെ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർപേഴ്സൺ സോണിയ ഗിരി വാർഡ് മെമ്പർ ജിഷ ജോബിക്ക് നൽകിക്കൊണ്ട് വിപണനോദ്ഘാടനംനിർവ്വഹിച്ചു കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ സുജ സഞ്വ്കുമാർ ,അംബികാ പള്ളിപ്പുറത്ത്,സി സി ഷിബിൻ ,അൽഫോൺസ തോമസ്, സന്തോഷ് ബോബൻ ,സാനി സി എം ,ഷെല്ലി വിൽസൺ ,മുൻ ഹെൽത്ത് സൂപ്പർവൈസർ പി ആർ സ്റ്റാൻലി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു .

Advertisement