ഇരിങ്ങാലക്കുട :സംസ്ഥാന വ്യാപകമായി IAL (ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ) സംഘടിപ്പിച്ച പ്രതിഷേധാഗ്നി പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട കോർട്ട് സെൻ്ററിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം അഡ്വ രാജേഷ് തമ്പാൻ ഉദ്ഘാടനം ചെയ്തു. അഭിഭാഷക ക്ഷേമനിധി സംഖ്യ വർധിപ്പിക്കുക, ചികിത്സാ സഹായ സംഖ്യ വർധിപ്പിക്കുക, ജൂനിയർ അഭിഭാഷകർക്ക് സ്റ്റെെപ്പൻ്റ് അനുവദിക്കുക, വ്യവഹാരങ്ങൾക്കായി അടക്കുന്ന കോർട്ഫീസിൻ്റെ നിശ്ചിത ശതമാനം തുക അഭിഭാഷക ക്ഷേമനിധിയിലേക്ക് അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.നിരവധി അഭിഭാഷകർ പങ്കെടുത്ത പരിപാടിയിൽ IAL നേതാക്കളായ അഡ്വ എം എ ജോയ്, അഡ്വ പി ജെ ജോബി, അഡ്വ കെ ജി അജയ്കുമാർ, അഡ്വ എം പി ജയരാജ്, അഡ്വ കെ പി ശ്രീകുമാരനുണ്ണി, അഡ്വ മോനിഷ, അഡ്വ സരസ്വതി രാമൻ എന്നിവർ സംസാരിച്ചു. അഭിവാദ്യം അർപ്പിച്ച് AILU നേതാവ് അഡ്വ കെ എ മനോഹരനും ലോയേസ് കോൺഗ്രസ് നേതാവ് അഡ്വ പി ജെ തോമസും സംസാരിച്ചു.
അഭിഭാഷകക്ഷേമ പരിപാടികൾ സത്വരം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധജ്വാലയുമായി ഐ എ എൽ
Advertisement