കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം,ഹര്‍ത്താലിന് പിന്‍ന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ ധര്‍ണ്ണ നടത്തി

44

ഇരിങ്ങാലക്കുട :ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലുടനീളം നടത്തിയ ഹര്‍ത്താലിന് പിന്‍ന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട ബി എസ് എൻ എൽ ഓഫീസിന് മുന്‍പില്‍ സംയുക്ത ട്രൈഡ് യുണിയണിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണയും പ്രതിഷേധവും സംഘടിപ്പിച്ചു. ഐ എൻ ടി യുസി ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് ടി എൻ.സത്യന്റെ അധ്യക്ഷതയില്‍ സി ഐ ടി യു ഏരിയാ സെക്രട്ടറി കെ എ.ഗോപി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.എ ഐ ടി യു സി പ്രതിനിധി ജോളി ചാതേലി അദ്ധ്യക്ഷത വഹിച്ചു, ധര്‍ണ്ണയെ അഭിസംബോധനം ചെയ്തത് കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍, സി ഐ ടി യു പ്രതിനിധി രാജേഷ്,സുജിത്ത്, സ്റ്റീഫന്‍ പായമ്മേല്‍ എം കെ. ബെന്നി, ടി.ഭരതന്‍കുമാര്‍ എന്നിവര്‍ അഭിവാദ്യങ്ങൾ അർപ്പിച്ച്സംസാരിച്ചു. എം കെ. ബെന്നി സ്വാഗതവും ടി . ഭരതന്‍കുമാര്‍ നന്ദിയും പറഞ്ഞു.

Advertisement