കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു

ഇരിങ്ങാലക്കുട: കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം ആർ ഷാജു അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി ജെ തോമസ്, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിമാരായ ജോസഫ് ചാക്കോ, എൻ ജെ ജോയ് എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി സന്തോഷ് വില്ലടം സ്വാഗതവും ട്രഷറർ ശ്രീരാം ജയപാലൻ നന്ദിയും പറഞ്ഞു.

Hot this week

ഡോ കിരൺ വിശ്വനാഥന് തായ്‌ലൻഡ് വേൾഡ് റെക്കോർഡ് ബുക്ക് അംഗീകാരം

പ്രശസ്ത രുദ്രാക്ഷ അനലിസ്റ്റ് ഡോ കിരൺ വിശ്വനാഥന് തായ്‌ലൻഡ് വേൾഡ് റെക്കോർഡ്...

Topics

ഡോ കിരൺ വിശ്വനാഥന് തായ്‌ലൻഡ് വേൾഡ് റെക്കോർഡ് ബുക്ക് അംഗീകാരം

പ്രശസ്ത രുദ്രാക്ഷ അനലിസ്റ്റ് ഡോ കിരൺ വിശ്വനാഥന് തായ്‌ലൻഡ് വേൾഡ് റെക്കോർഡ്...

ഉപജില്ലാ സ്കൂൾ കലോത്സവം സംഘാടക സമിതി ഓഫീസ് .

അവിട്ടത്തൂർ:നവംബർ 10, 11, 12, 13 തിയതികളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ...
spot_img

Related Articles

Popular Categories

spot_imgspot_img