ഇരിങ്ങാലക്കുട :പള്ളിപ്പാട്ട് വീട്ടില്‍ ഡോ: ലിംസണ്‍ പി.ഡിയാണ് പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ട് തന്റെ 72-ാം വയസ്സില്‍ എല്‍.എല്‍.ബി നേടിയിരിക്കുന്നത്.ഇതിനു മുമ്പും പഠനത്തിന്റെ കാര്യത്തില്‍ തന്റെ മികവു തെളിയിച്ച ആളാണ് ഡോ: ലിംസണ്‍.എല്‍.എല്‍.ബിയ്ക്കു പുറമേ ഇന്ത്യന്‍ മെഡിസിനല്‍ പ്ലാന്റ് ഏന്റ് ഏന്‍ഷ്യന്റ് മെഡിസിനല്‍ ട്രീറ്റ്‌മെന്റ്‌സ് ഇന്‍ കേരളയിലും ഇന്റര്‍നാഷ്ണല്‍ ബിസിനസ്സ് എന്നിവയില്‍ രണ്ട് പി.എച്ച്.ഡി അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.എം.ബി.എ,എം.കോം,എം.എ,എം.ഫില്‍ തുടങ്ങി 8 പി.ജി കളും ബി.ടെക് ബിരുദവും രണ്ട് പി.ജി ഡിപ്ലോമ കോഴ്‌സുകളും തുടങ്ങി എല്ലാ ഇഷ്ടപ്പെട്ട വിഷയങ്ങളിലും അദ്ദേഹം തന്റെ പഠനം പൂര്‍ത്തീകരിച്ചു.എഞ്ചിനിയറിംഗ് മേഖലയിലും ,മാനേജ്‌മെന്റ് മേഖലയിലും ,അധ്യാപനത്തിലും ഇന്നും ഒരു യുവത്വത്തിന്റെ ചുറുചുറുക്കോടെ മുന്നോട്ട് കുതിക്കുന്ന അദ്ദേഹം വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് പ്രചോദനമാണ്.
72-ാം വയസ്സില്‍ എല്‍.എല്‍.ബി നേടി ഡോ : ലിംസണ്‍ പി.ഡി
Advertisement