കോവിഡ് ബാധിത കുടുംബങ്ങൾക്ക് പോഷകാഹാര കിറ്റുമായി പുല്ലൂർ സർവീസ് സഹകരണ ബാങ്ക്

35

പുല്ലൂർ :സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ മുരിയാട് ഗ്രാമ പഞ്ചായത്തിലെ എട്ടു വാർഡുകളിലെ കോവിഡ് ബാധിതമായ കുടുംബങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം നടന്നു. ഘട്ടം ഘട്ടമായിട്ടാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. കണ്ടെയിണ്മെന്റ് സോണുകൾ അല്ലാത്ത അല്ലാത്ത വാർഡുകളിൽ ഇടവിട്ട ഇടവിട്ട ദിവസങ്ങളിൽ കിറ്റ് വിതരണം നടത്തുന്നതാണ്. ബാങ്ക് തല കിറ്റ് വിതരണം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.യോഗത്തിൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശ്ശേരി,പഞ്ചായത്തംഗം മനീഷ മനീഷ്, ഭരണസമിതി അംഗങ്ങളായ പി കെ ശശി, രാധാ സുബ്രൻ,തോമസ് കാട്ടൂക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ബാങ്ക് പ്രസിഡൻറ് പി വി രാജേഷ് സ്വാഗതവും സെക്രട്ടറി സപ്നാ സിഎസ് നന്ദിയും രേഖപ്പെടുത്തി. 200 കുടുംബങ്ങൾക്കാണ് ആദ്യദിനത്തിൽ കിറ്റുകൾ വിതരണം ചെയ്തത്.10, 11 വാർഡുകളിലെ നൂറോളം കോവിഡ് ബാധിതമായ ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് കണ്ടോൺമെൻറ് സോണുകൾ അല്ലാത്ത മറ്റു വാർഡുകളിലും വിതരണം തുടരും.531People Reached1EngagementBoost PostLikeCommentShare

Advertisement