ഇരിങ്ങാലക്കുട : രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു.പരിശുദ്ധ പാപ്പയേയും കര്‍ദിനാളിനെയും മെത്രാന്മാരെയും അപകീര്‍ത്തിപ്പെടുത്തി രൂപത ഭവനത്തിനു മുന്നില്‍ ചില വൈദികര്‍ നടത്തിയ പത്രസമ്മേളനം വിശ്വാസികള്‍ക്ക് വേദനയുളവാക്കിയതായും, ഇക്കാര്യത്തില്‍ വിശ്വാസ സംരക്ഷണ സമിതിഅപലപിക്കുകയും ചെയ്തു.ചാലക്കുടിയില്‍ ചേര്‍ന്ന വിശ്വാസ സംരക്ഷണ സമിതി രൂപീകരണ യോഗം കെ.സി.വൈ.എം മുന്‍ രൂപത ചെയര്‍മാന്‍ പോള്‍ മംഗലന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ രൂപത കെ.സി.വൈ.എം ട്രഷറര്‍ ജോഷി പുത്തിരിക്കല്‍ അധ്യക്ഷത വഹിച്ചു.തോംസണ്‍ ചിരിയങ്കണ്ടത്ത്,ഷാജന്‍ ചക്കാലക്കല്‍,അഡ്വ.പോളി മൂഞ്ഞേലി,റോയ് ജെ.കളത്തിങ്കല്‍,സാബു കെ.തോമാസ്,അഡ്വ.ജോണ്‍ നിധിന്‍തോമാസ്,ജിയോ ജെ.അരിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. രൂപത വിശ്വാസ സംരക്ഷണ സമിതി ചെയര്‍മാനായി ജോഷി പുത്തിരിക്കലിനെ തെരഞ്ഞെടുത്തു.വൈസ് ചെയര്‍മാന്മാരായി തോംസണ്‍ ചിരിയങ്കണ്ടത്ത്,പോള്‍ മംഗലന്‍ എന്നിവരേയും,ജനറല്‍ കണ്‍വീനറായി ഷാജന്‍ ചക്കാലക്കല്‍,ജോ.കണ്‍വീനര്‍മാരായി ജിയോ ജെ.അരിക്കാട്ട്,റോയ് ജെ.കളത്തിങ്കല്‍ എന്നിവരേയുംതെരഞ്ഞെടുത്തു.ലീഗല്‍ അഡൈ്വസര്‍മാരായി അഡ്വ.വിജു വാഴക്കാല, അഡ്വ.പോളി മൂഞ്ഞേലി,അഡ്വ.ജോണ്‍ നിധിന്‍ തോമസ് എന്നിവരേയും തെരഞ്ഞെടുത്തു.
രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു
Advertisement