ഇരിങ്ങാലക്കുട: സ്പാർക്ക് പരിഷ്ക്കാരങ്ങൾ ഒഴിവാക്കുക, എല്ലാ ജില്ലകളിലും സ്പാർക്ക് പരാതി പരിഹാര സെല്ലുകൾ ഏർപ്പെടുത്തുക, ജീവനക്കാർക്ക് മതിയായ പരിശീലനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല ട്രഷറി ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.സി. ഷാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് സജിൻ.ആർ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് വി.ഐ. ജോയ്, മുൻ ജില്ല സെക്രട്ടറി എ.സി. സുരേഷ്, സെക്രട്ടറി പി.ആർ. ബാബു, പി.എ. ബിജു, അജിത്ത്കുമാർ, രാജേഷ് കളത്തിൽ, കെ.ഡി. ജെസ്സി എന്നിവർ പ്രസംഗിച്ചു.
Advertisement