Thursday, November 20, 2025
31.9 C
Irinjālakuda

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടേയും കറുകുറ്റി എസ്. സി.എം.എസ് എഞ്ചിനീയറിംങ്ങ് പ്രതിനിധികളുടേയും യോഗം ചേർന്നു. കേരള വാട്ടർ അതോറിറ്റിയുടെ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പു വരുത്തി , അതോറിറ്റിയുടെ നെറ്റ് വർക്കിനെ G I S സാങ്കേതിക വിദ്യയുപയോഗിച്ച് മാപ്പ് ചെയ്ത് , പമ്പുകളുടെ കാര്യക്ഷമത , ജല വിനയോഗം , ജല വിതരണം , ഗുണനിലവാരം , ഒഴുക്കിലെ തടസ്സം , ജല നഷ്ടം എന്നിവയെല്ലാം കണ്ടെത്തി ജനങ്ങൾക്ക് എല്ലാ ദിവസവും ജലലഭ്യത ഉറപ്പു വരുത്തന്നതിന് വേണ്ടിയുള്ള സമഗ്ര പദ്ധതിയായാണ് കേരള വാട്ടർ അതോറിറ്റി മുഖേനെ നടപ്പിലാക്കുന്ന വാട്ടർ മാപ്പിംങ്ങിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിന് വേണ്ട സാങ്കേതിക സഹായമാണ് എസ്.സി.എം.എസ് കോളേജിലെ വാട്ടർ ഇൻസ്റ്റിട്യൂട്ട് നൽകുക. കൂടാതെ മണ്ഡലത്തിലെ ഗാർഹിക – കാർഷിക – വാണിജ്യ ആവശ്യങ്ങൾ കൃത്യമായി തിരിച്ചു മനസ്സിലാക്കുന്നതിനും പ്രാദേശികമായ ജല ആസ്തികൾ കണ്ടെത്തുന്നതിനും , നിലവിലെ പദ്ധതികൾ കൂടി ഉപയോഗപ്പെടുത്തി മണ്ഡലത്തിൽ ജലലഭ്യത ഉറപ്പു വരുത്തുന്നതിനും വാട്ടർ മാപ്പിംങ്ങിലൂടെ സാധിക്കും .ഇരിങ്ങാലക്കുട പി. ഡബ്ല്യു. ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ആർ. വിജു മോഹൻ , വാട്ടർ അതോറിറ്റി പ്ലാനിങ്ങ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോ.ഷൈജു. പി. തടത്തിൽ , വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.പി.രേഷ്മ , എസ്.സി.എം.എസ് കോളേജ് വൈസ് ചാൻസലർ പ്രമോദ് തേവന്നൂർ പ്രിൻസിപ്പൽ ഡോ. സി.ജെ. പ്രവീൺ ലാൽ ഗ്രൂപ്പ് ഡയറക്ടർ എസ്. ഗോപകുമാർ , വാട്ടർ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഡോ.സണ്ണി ജോർജ് എന്നിവർ പങ്കെടുത്തു

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img