Monday, May 25, 2026
24.9 C
Irinjālakuda

കേന്ദ്ര സർക്കാരിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ മറന്ന് പൊതുജനം തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല :പി മണി

ഇരിങ്ങാലക്കുട :പാചക വാതക വില വർദ്ധനവുൾപ്പെടെ , സാധാരണ ജനങ്ങളെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പൊതുജനം കോവിഡ് മാനദണ്ഡങ്ങൾ മറന്ന് കൊണ്ട് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന കാഴ്ച്ച വിദൂരമല്ലെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി അഭിപ്രായപ്പെട്ടു.പാചക വാതക വില വർദ്ധനവിനും , കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കുമേതിരെ സംസ്ഥാന വ്യാപകമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി നടത്തുന്ന പ്രക്ഷോപ സമരങ്ങളുടെ ഭാഗമായി സി പി ഐ ഇരിങ്ങാലക്കുട ടൌൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റൊഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി മണി, കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ നട്ടം തിരിയുന്ന സാധാരക്കാരന്റെ അടുക്കള പൂട്ടിക്കുന്ന ഇന്ധന വിലവർദ്ധിപ്പിക്കുന്ന നടപടിയിൽനിന്ന് നിന്ന് കേന്ദ്ര സർക്കാർ ഉടൻ പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു, കെ സി മോഹൻലാൽ, വർദ്ധനൻ പുളിക്കൽ, വി കെ സരിത,ജോളി ചാതേലി, ഷിജിൽ തവരങ്ങാട്ടിൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img