ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് കേരള പോലീസ് എക്സ്പ്ലോസീവ് വിദഗ്ധർ

52

ഇരിങ്ങാലക്കുട: ചായക്കടയിൽ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് കേരള പോലീസ് എക്സ്പ്ലോസീവ് വിദഗ്ധർ പരിശോധനയിൽ കണ്ടെത്തി. ബുധനാഴ്ച നടന്ന വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് തൃശ്ശൂർ റീജിയണൽ ഫോറൻസിക് ലാബിലെ അസിസ്റ്റൻറ് ഡയറക്ടർ അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇക്കാര്യം വ്യക്തമാക്കിയത് .ചായക്കടയിൽ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളിൽ എതെങ്കിലും ഒന്നിൽ നിന്നുള്ള ഗ്യാസ് ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായിരിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുമെന്നും ഇവർ സൂചിപ്പിച്ചു . ഗ്യാസ് കണക്ട് ചെയ്തിരിക്കുന്ന പൈപ്പുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു ഇതിലൂടെ ലീക്കായി കെട്ടിടത്തിനുള്ളിൽ തങ്ങിനിന്ന് സംഭവിച്ചതാവാം സ്ഫോടനം എന്ന നിഗമനത്തിലാണ് സംഘം .സിഐ എസ് പി സുധീരൻ, എസ് ഐ വി ജിഷിൽ, എഎസ്ഐ കെ ഷറഫുദ്ദീൻ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘവും ഒപ്പം ഉണ്ടായിരുന്നു.

Advertisement