കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭദ്രം” വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി തുടക്കമായി

232

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന” ഭദ്രം” വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം വ്യാപാരഭവനിൽ ജില്ലാ ജന.സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ നിർവഹിച്ചു. നിയോജക മണ്ഡലം ചെയർമാനും , ഇരിങ്ങാലക്കുടയൂണിററ് പ്രസിഡണ്ടുമായ എബിൻ വെള്ളാനിക്കാരൻ അദ്ധ്യക്ഷത വഹിച്ചു.സംഘടനയിൽ അംഗത്വമുള്ള വ്യാപാരികൾക്കും , കുടുംബാംഗങ്ങൾക്കും , മരണപ്പെട്ടാൽ 10 ലക്ഷം രൂപയും, ചികിത്സാ സഹായമായി 5 ലക്ഷം രൂപ വരെയും ധനസഹായം നല്കുന്നതാണ് “ഭദ്രം” പദ്ധതി. ഉദ്ഘാടന സമ്മേളനത്തിൽ നിയോജ മണ്ഡലം ജനറൽ കൺവീനർ ജോഷി പുന്നേലിപ്പറമ്പിൽ സ്വാഗതമാശംസിച്ചു.വൈസ് ചെയർമാൻമാരായ എൻ.എൽ.ജോജ്ജ്, കെ.കെ. പോളി, കൺവീനർ മാരായ എം.എം.ലോഹിദാക്ഷൻ എൻ.ജി.ശിവരാമൻ ഇരിങ്ങാലക്കുട യൂണിറ്റ് ജന.സെക്രട്ടറി ഷാജു പാറേക്കാടൻ , എന്നിവർ ആശംസകളർപ്പിച്ചു. നിയോജക മണ്ഡലം ട്രഷറർ മാത്യു കല്ലൂ ക്കാരൻ നന്ദി പറഞ്ഞു.

Advertisement