അമ്മന്നൂർ ഗുരുകുലത്തിന് ഓണസമ്മാനവുമായി യുവകലാസാഹിതി

38

ഇരിങ്ങാലക്കുട:കോവിഡ് കാലത്ത് കലാകാരന്മാർക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി അമ്മന്നൂർ ഗുരുകുലത്തിൽ എത്തി.സമൂഹത്തിലെ സമസ്തമേഖലകളെയും തകർത്തെറിഞ്ഞ കോവിഡ് മഹാമാരി കലാകാരന്മാരുടെ ജീവിതത്തിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചതെന്നും കലാകാരനെ വീണുപോകാതെ ചേർത്തുനിർത്തേണ്ടത് സമൂഹത്തിൻ്റെ ചുമതലയാണെന്നും യുവകലാസാഹിതി തിരിച്ചറിയുന്നതായി പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബു പറഞ്ഞു. ഗുരുകുലത്തിൻ്റെ മാസപ്പരിപാടി നടത്തുന്നതിന് ആവശ്യമായ പണം നൽകുന്നതു കൊണ്ട് കലാകാരന് വരുമാനം ലഭിക്കുന്നതോടൊപ്പം കലാവതരണം നടത്തുന്നതിനും സാഹചര്യം കൂടി ഉണ്ടാക്കിയ യുവകലാസാഹിതിയെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ അഭിനന്ദിച്ചു.യുവകലാസാഹിതി ഭാരവാഹികളായ അഡ്വ :രാജേഷ് തമ്പാൻ, വി എസ് വസന്തൻ, റഷീദ് കാറളം, കലാസംഘാടകനായ രമേശൻ നമ്പീശൻ, അമ്മന്നൂർ ഗുരുകുലത്തിലെ കലാകാരന്മാരായ സൂരജ് നമ്പ്യാർ, കലാനിലയം ഹരിദാസ് എന്നവരും സംസാരിച്ചു.

Advertisement