കേന്ദ്ര ഗവൺമെൻ്റിൻ്റെ വൈദ്യുതി ഭേദഗതി തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എ ഐ വൈ എഫ്

31

ഇരിങ്ങാലക്കുട :വൈദ്യുത മേഖലയെ സ്വകാര്യവത്കരിക്കുകയും കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടക്കുകയും ചെയ്യുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ ഇ ബി ജീവനക്കാർ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ഇരിങ്ങാലക്കുട കെ എസ് ഇ ബി ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ സമരം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു.എ ഐ വൈ എഫ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ പി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു,മണ്ഡലം ജോയിന്റ് സെക്രട്ടറി ടി കെ സതീഷ്കുമാർ,മണ്ഡലം ജോയിന്റ് സെക്രട്ടറി പി എസ് ശ്യാം കുമാർ , വൈസ് പ്രസിഡണ്ട് പി ആർ അരുൺ, മണ്ഡലം കമ്മിറ്റി അംഗം സുനിൽകുമാർ,എ ഐ വൈ എഫ് മണ്ഡലം പ്രസിഡണ്ട് മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.

Advertisement