ടൂമര്‍ ബാധിച്ച് അവനായ ഇരിങ്ങാലക്കുടയിലെ തെരുവ് നായ്ക്ക് തുണയായി ആബുംലന്‍സ് ഡ്രൈവര്‍മാര്‍

37

ഇരിങ്ങാലക്കുട:നഗരസഭ പരിസരത്ത് ഏറെ ദിവസമായി ഒരു തെരുവ് നായ അടിഭാഗത്ത് വൃണമായ ഒരു മാംസപിണ്ഡവുമായി നടക്കുന്നുണ്ടായിരുന്നു.ഭക്ഷണം പോലും ശരിയായി രീതിയില്‍ കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു നായ.ഏറെ ദയനീയമായ ഈ കാഴ്ച്ച പലരും കണ്ടെങ്കില്ലും കാണാത്ത രീതിയില്‍ നടക്കുകയായിരുന്നു.കോവീഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ ആബുംലന്‍സ് ഓടിക്കുന്ന ഡ്രൈവര്‍മാരായ സുര്‍ജിത്ത് ,ശരത്ത് എന്നിവര്‍ക്ക് ഈ കാഴ്ച്ച ഏറെ നേരം കണ്ടിരിക്കാന്‍ ആയില്ല.നഗരസഭ സെക്രട്ടറി മുഹമ്മദ് അനസിന്റെും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബീഷിന്റെയും സഹകരണത്തോടെ നായയെ പിടികൂടി ഹെല്‍ത്തിന്റെ വാഹനത്തില്‍ കയറ്റി ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ എത്തിച്ചു.മൃഗഡോക്ടര്‍മാരായ ഡോ.ബാബുരാജ്,ഡോ.കിരണ്‍,ഡോ.ആശ,ഡോ.ഹിതഎന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓപറേഷനീലൂടെ ഏകദേശം അരകിലോയോളം തൂക്കമുള്ള ടൂമര്‍ നീക്കം ചെയ്യുകയായിരുന്നു.

Advertisement