ഇരിങ്ങാലക്കുട സെൻറ് ജോസഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യന്മാർ

60

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇൻറർ സോൺ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ് ചാമ്പ്യൻമാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ നാല്പത്തി മൂന്നാം തവണയാണ് ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ് വോളിബോൾ ചാമ്പ്യന്മാരാകുന്നത്. ഫൈനലിൽ സെൻ മേരിസ് കോളേജ് സുൽത്താൻബത്തേരി നേരിട്ടുള്ള സെറ്റുകൾക്ക് (25 15 25 11 25 16) തോൽപ്പിച്ചാണ് സെൻറ് ജോസഫ് കോളേജ് ചാമ്പ്യൻമാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ നൈപുണ്യ കോളേജ് കറുകുറ്റി, സി പി ഐ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തോൽപ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സെൻറ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ: സി ആശ തെരെസ് ട്രോഫികൾ സമ്മാനിച്ചു.

Advertisement