ബില്ലുകൾ പാസ്സാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക – NTSA

93

ഇരിങ്ങാലക്കുട: ജില്ല വിദ്യഭ്യാസ ഓഫീസിൽ നിന്നുള്ള ശബളേതര ബില്ലുകൾ പാസ്സാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, അരിയർ ബിൽ നോട്ടിംങ്ങ് ഒഴിവാക്കി നൽകുക, ശബള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം എയ്ഡഡ് സ്കൂൾ നോൺ- ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ല കമ്മറ്റി ജില്ല വിദ്യാഭ്യാസ ഓഫീസർ എൻ.ഡി.സുരേഷിന് നൽകി. അസോസിയേഷൻ പ്രസിഡണ്ട് സജിൻ.ആർ. കൃഷ്ണൻ , സെക്രട്ടറി പി.ആർ. ബാബു, പി.എ. ബിജു, വി.ഐ. ജോയ്, പി.എൻ. സുരേഷ് കുമാർ, സനൽകുമാർ എന്നിവർ സംബന്ധിച്ചു. ഡി.ഇ.ഒ. ആയി ചാർജെടുത്ത എൻ.ഡി.സുരേഷിനെ അസോസിയേഷൻ ഭാരവാഹികൾ ബൊക്കെ നൽകി ആദരിച്ചു.

Advertisement