അനീഷ് വെട്ടിയാട്ടിൽ അനുസ്മരണവും വിദ്യഭ്യാസ സഹായ വിതരണവും

22

പുല്ലൂർ : അന്തരിച്ച എസ് എഫ് ഐ നേതാവ് അനീഷ് വെട്ടിയാട്ടിലിൻ്റെ മൂന്നാം ചരമദിനാചരണത്തിൻ്റെ ഭാഗമായാണ് വിദ്യഭ്യാസ സഹായം വിതരണം ചെയ്യ്തത്. പുല്ലൂർ മേഖല DYFI, SFI കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളുനോട്ട് ബുക്കുകളും വിതരണം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ വിതരണോൽഘാടനം നിർവ്വഹിച്ചു . കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. Sfi കേന്ദ്ര കമ്മറ്റി അംഗം വി പി ശരത് പ്രസാദ്, സി പി ഐ (എം) ലോക്കൽ സെക്രട്ടറി ടി ജി മോഹനൻ മാസ്റ്റർ, പഞ്ചായത്തംഗം നിഖിത അനൂപ്, വൈശാഖ്, സുജയ് നമ്പൂതിരി എന്നിവർ സംസാരിച്ചു. DYFl ജില്ലാ സെക്രട്ടറി പി ബി അനൂപ് ഓൺലൈനിൽ അനുസ്മരണ പ്രഭാഷണം നടത്തി.

Advertisement