ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ദേശീയതല സ്കോളർ ഷിപ്പുമായി അനാമിക രാജേഷ്

134

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ്ടു കമ്പ്യൂട്ടർ മാക്സ് വിദ്യാർത്ഥിനിയായ അനാമികരാജേഷ് നാഷണൽ ടാലന്റ് സെർച്ച് എക്സാമിൽ ( NTSE ) യോഗ്യത നേടി സ്കോളർഷിപ്പ് കൈവരിച്ചു. സംസ്ഥാന തല പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ദേശീയ തലത്തിലെ step 2 പരീക്ഷയിൽ ഉന്നത റാങ്ക് നേടിയാണ് ഈ വിജയം കരസ്ഥമാക്കിയത്. സി.ബി.എസ്. ഇ . പുസ്തകങ്ങളോടൊപ്പം സ്റ്റേറ്റ് സിലബസിലെ പുസ്തക ങ്ങളും റഫറൻസിനായി അനാമിക പ്രയോജനപ്പെടുത്തിയിരുന്നു. കഠിനാദ്ധ്വാനത്തിന്റെയും കൃത്യമായ തയ്യാറെടുപ്പുകളുടെയും വിജയമാണിത്. KVPY എന്ന അടുത്ത സ്കോളർഷിപ്പ് നേടാനുള്ള കഠിനമായ പരിശ്രമത്തിലാണ് ഈ മിടുക്കി. പെരിഞ്ഞനം സാജിദ മെഡിക്കൽ ഷോപ്പുടമയായ കൊല്ലാറ രാജേഷിന്റെയും ഫാർമസിസ്റ്റ് ആയ സ്മിത രാജേഷിന്റെയും മകളാണ് അനാമിക.

Advertisement