Monday, June 8, 2026
24.2 C
Irinjālakuda

അതിജീവന സമരവുമായി കാറ്ററേഴ്‌സ് അസോസിയേഷന്‍

ഇരിങ്ങാലക്കുട : കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ)സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യ വില്‍പ്പന കേന്ദ്രത്തിന് മുന്നില്‍ അതിജീവന നില്‍പ്പ് സമരം നടത്തി.സമരം എ.കെ.സി.എ ജില്ലാ പ്രസിഡന്റ് സി.ഒ ദേവസ്സി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജോഷി പുത്തിരിക്കല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ എക്‌സി.അംഗം ബാബു മേന്മ,അസോസിയേഷന്‍ ഭാരവാഹികളായ ഷിന്റോ പാലത്തിങ്കല്‍,ചാള്‍സ്എന്നിവര്‍ സംസാരിച്ചു. സമരത്തിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 എം.എല്‍.എമാര്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യങ്ങളടങ്ങിയ നിവേദനം സമര്‍പ്പിച്ചിരുന്നു.സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ രാവിലെ11 മുതല്‍ വൈകുന്നേരം 6 വരെ ഇരുപ്പ് സമരം നടത്തി. നൂറ് കണക്കിന് ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ച് മദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണ വിതരണവും,ആഘോഷങ്ങളും നടത്താന്‍ സര്‍ക്കാര്‍അനുമതി നിഷേധിക്കുന്നതിനെതിരേയുള്ളപ്രതിഷേധമാണ് സമരം മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നടത്താന്‍ കാരണമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img