ഇരിങ്ങാലക്കുട: എം.എൽ.എ ഹെൽപ്പ് ലൈൻ വഴി ഡിജിറ്റൽ പഠനമുറി സ്മാർട്ട് ഫോൺ ചലഞ്ചിലേക്ക് ഒരിക്കൽകൂടി സ്മാർട്ട് ഫോൺ നൽകി പുരോഗമന കലാ സാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ്.അർഹരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിൻ്റെ സ്മാർട്ട്ഫോൺ ചലഞ്ചിലേക്ക് പുകസ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് രണ്ടാം തവണയും സ്മാർട്ട് ഫോൺ മന്ത്രിക്ക് കൈമാറി.ചടങ്ങിൽ പുകസ ടൗൺ യൂണിറ്റ് പ്രസിഡൻ്റ് കെ.ജി.സുബ്രമണ്യൻ സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, വൈസ്.പ്രസിഡൻ്റ് ദീപ ആൻറണി, അനീഷ് അയൂബ് എന്നിവർ പങ്കെടുത്തു.
Advertisement