മുരിയാട് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി

40

മുരിയാട്: കാർഷികവൃത്തിയിൽ ഏറെ പ്രാധാന്യമുള്ള തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ ,ജൈവ കീടനാശിനികൾ, എന്നിവ ലഭ്യമാക്കുന്നതിനായി മുരിയാട് സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത സജ്ജമായി. ജൂൺ 30 ബുധനാഴ്ച മുതൽ ജൂലൈ 6 ചൊവ്വാഴ്ച വരെ നീളുന്ന ഞാറ്റുവേലചന്ത മുരിയാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളായ മുരിയാട് ,പുല്ലൂർ സഹകരണ ബാങ്കുകൾ ,കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഞാറ്റുവേല ചന്ത ഒരുങ്ങിയിരിക്കുന്നത്. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജിനെ അധ്യക്ഷതയിൽ മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഞാറ്റുവേല ചന്ത ഉദ്ഘാടനം നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയൻ കെ യു ,മുരിയാട് ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപി, മുരിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം ബി രാഘവൻ മാസ്റ്റർ, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് രാജേഷ് പി വി , മുരിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രജീഷ് പി ,കുടുംബശ്രീ ചെയർപേഴ്സൺ ഷീജ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ രാധിക കെ എസ് സ്വാഗതവും ,വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത് നന്ദിയും രേഖപ്പെടുത്തി.

Advertisement