ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

305

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാട്ടുങ്ങച്ചിറ പള്ളിക്കാട് ആളൊഴിഞ്ഞ പറമ്പിലെ വക്കില്ലാത്ത കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട് ദിവസം മുന്‍പ് പ്രദേശത്ത് നിന്നും കാണാതായ കരിപറമ്പില്‍ ഷെബീറിന്റെ മകന്‍ ബിന്‍സാഗര്‍(23) ആണ് കിണറ്റില്‍ വീണ് മരിച്ചത്.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് കയറ്റി.ഇരിങ്ങാലക്കുട പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.ബിന്‍സാഫിയാണ് സഹോദരന്‍.അമ്മ ബീന.

Advertisement